ആലപ്പുഴ: ജില്ലാതല സെൻസസ് ഉദ്യോഗസ്ഥരുടെ നാല് ദിവസത്തെ പരിശീലനം സമാപിച്ചു. എ.ഡി.എം സി. പ്രേംജി സമാപന പരിപാടി ഉദ്ഘാടനം ചെയ്തു.
ജനുവരി-ഫെബ്രുവരി മാസങ്ങളിലായി രണ്ടാംഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് ആരംഭിക്കും. ഈ ഘട്ടത്തിൽ ജനങ്ങളുടെ അടിസ്ഥാന വിവരങ്ങൾ ശേഖരിക്കുന്നതിനായി 40 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത്തവണയും വ്യക്തികൾക്ക് സ്വന്തം വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യൂമറേഷൻ സംവിധാനം ലഭ്യമാകും. ജനസംഖ്യാ കണക്കെടുപ്പ് ആരംഭിക്കുന്നതിന് 15 ദിവസം മുമ്പ് ഈ സൗകര്യം തുടങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |