
അമ്പലപ്പുഴ: നാഷണൽ കോളേജ് ഓഫ് ചെസ്റ്റ് ഫിസിഷ്യൻസ് ഇൻഡ്യയുടെ ( എൻ.സി.സി.പി - ഐ ) ഈ വർഷത്തെ ഒറേഷൻ പുരസ്ക്കാരത്തിനു കൊല്ലം ഗവ.മെഡിക്കൽ കോളേജിലെ ശ്വാസകോശ വിഭാഗം മേധാവി ഡോ .പി .എസ്.ഷാജഹാൻ അർഹനായി. 22 മുതൽ 25 വരെ ജയ്പൂരിൽ നടക്കുന്ന ശ്വാസകോശ വിദഗ്ധരുടെ ദേശീയ കോൺഫറൻസ് 'നാപ്കോൺ 2026' ൽഎൻ. സി. സി.പി (ഐ) ദേശീയ പ്രസിഡന്റ് ഡോ . കെ.സി. അഗർവാളും സെക്രട്ടറി ഡോ എസ്. എൻ. ഗൗറുംചേർന്ന് പുരസ്ക്കാരം സമ്മാനിക്കും. പത്തനംതിട്ട ജില്ലാ ഡപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ഷാമിലയാണ് ഭാര്യ .മക്കൾ: സഫർ യാസിൻ, ഡോ.സൈറ ഫർസാന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |