
കുട്ടനാട് : സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ കുട്ടനാട് ഏരിയാ സമ്മേളനം ജില്ലാ സെക്രട്ടറി സി.മോനി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി.വി.രാമഭദ്രൻ അദ്ധ്യക്ഷനായി. ബി.ശ്രീലത, സി.പി.ബ്രീവൻ, കെ.സി.രമേശ് കുമാർ എന്നിവർ പ്രസംഗിച്ചു. ഫ്രാൻസിസ് സ്വാഗതവും സി. എം അനിൽകുമാർ നന്ദിയും പറഞ്ഞു.
30ന് മങ്കൊമ്പിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കേണ്ട 25പ്രതിനിധികളെ സമ്മേളനം തിരഞ്ഞെടുത്തു. ഭാരവാഹികളായി പി.സി.ഫ്രാൻസീസ് (പ്രസിഡന്റ്) എം.എസ്.മാത്യു , ഇന്ദിര (വൈസ് പ്രസിഡന്റുമാർ) പി.വി.രാമഭദ്രൻ (സെക്രട്ടറി),സി. എം.അനിൽകുമാർ വി.വിത്തവാൻ (ജോയിന്റ് സെക്രട്ടറിമാർ), എൻ പി വിൻസെന്റ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |