SignIn
Kerala Kaumudi Online
Saturday, 17 October 2026 5.08 AM IST

വോട്ടർ പട്ടികയിൽ പേര് ചേർക്കാം

ആലപ്പുഴ: സംസ്ഥാന വ്യാപകമായുള്ള പ്രത്യേക ഊർജ്ജിതകർമ്മ പരിപാടിയുടെ ഭാഗമായി ജില്ലയിലും വോട്ടർപട്ടികയിൽ പേര് ചേർക്കാൻ 31 വരെ പ്രത്യേക ഡ്രൈവ് തുടങ്ങിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടർ അറിയിച്ചു.

നിലവിൽ വോട്ടർപട്ടികയിൽ ഉൾപ്പെടാത്തവരേയും 2027 ജനുവരി 1 ന് 18 വയസ് തികയുന്നവരേയും ഉൾപ്പെടുത്തിയാണ് പട്ടിക പുതുക്കൽ.

ബി.എൽ.ഒ സൂപ്പർവൈസർമാരുടെ നേതൃത്വത്തിൽ 31 വരെ വില്ലേജ് ഓഫീസുകളിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ ഹെൽപ് ഡെസ്കുകളിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും (ഫോം 6) വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്യുന്നതിനും (ഫോം 7), വോട്ടർപട്ടികയിലെ വിവരങ്ങൾ തിരുത്തുന്നതിനും (ഫോം 8) ഉള്ള അപേക്ഷകൾ സമർപ്പിക്കാം. ഇങ്ങനെ ലഭ്യമാകുന്ന പുതിയ അപേക്ഷകൾ / നേരത്തെ സമർപ്പിക്കപ്പെട്ട അപേക്ഷകൾ എന്നിവയിൽ ബൂത്ത് ലെവൽ ഓഫീസർമാർ വീടുകളിൽ നേരിട്ടെത്തി അപേക്ഷാ വിവരങ്ങളുടെ കൃത്യത ഉറപ്പു വരുത്തും.

31 വരെ പ്രത്യേക ഡ്രൈവ്

 ജില്ലയിലെ എല്ലാ കോളേജുകളിലും ഹയർസെക്കന്ററി സ്കൂളുകളിലും ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഹെൽപ് ഡെസ്ക്കുകൾ ആരംഭിക്കും.

 യുവവോട്ടർമാർക്കിടയിൽ ബോധവൽക്കരണത്തിനായി കോളേജ്-ഹയർ സെക്കൻഡറി തലത്തിൽ 'ക്യാമ്പസ് ടു ബൂത്ത് ' എന്ന പേരിൽ എൻറോൾമെന്റ് ഡ്രൈവ് നടത്തും

 ' സ്റ്റെപ്പ് ഫോർവേഡ്, ഗെറ്റ് കൗണ്ടഡ് ' എന്ന ടാഗ് ലൈനോടെ നവംബർ 2 മുതൽ 7 വരെ നീണ്ടു നിൽക്കുന്നതാണ് എൻറോൾമെന്റ് ഡ്രൈവ്

ഓൺലൈൻ അപേക്ഷ

പുതിയ അപേക്ഷകർക്ക് നിയമപ്രകാരമുള്ള ഫോം 6ൽ ഓൺലൈനായി https://voters.eci.gov.in എന്ന ഇലക്ഷൻ കമ്മീഷന്റെ പേർട്ടലിലോ മൊബൈൽ ഫോണിൽ ECINet App ഡൌൺലോഡ് ചെയ്തോ അപേക്ഷ സമർപ്പിക്കാം. അപേക്ഷയോടൊപ്പം ഫോട്ടോ, വയസ്സ്, വിലാസം, സ്ഥിരതാമസം എന്നിവ തെളിയിക്കുന്ന 12 രേഖകളിൽ ഏതെങ്കിലും ഒന്ന് സമർപ്പിക്കണം. ആധാർ സമർപ്പിക്കുന്നവർ മറ്റൊരു അംഗീകൃത രേഖ കൂടി ഹാജരാക്കണം. വോട്ടർ പട്ടികയിൽ നിലവിൽ ഉൾപ്പെട്ടിട്ടുള്ള കുടുംബാംഗത്തിന്റേയോ അയൽവാസിയുടേയോ വോട്ടർ തിരിച്ചറിയൽ കാർഡ് നമ്പർ കൂടി അപേക്ഷകളിൽ നൽകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL