SignIn
Kerala Kaumudi Online
Saturday, 17 October 2026 5.08 AM IST

തൊഴിലധിഷ്ഠിത പരിശീലനം

ആലപ്പുഴ: ചെറിയ കലവൂർ അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്ക് മുഖേന കൊച്ചിൻ ഷിപ്പ്‌യാർഡിൽ നേരിട്ടുള്ള പ്രായോഗികപരിശീലനം ഉൾപ്പെടുന്ന ആറുമാസത്തെ തൊഴിലധിഷ്ഠിത പരിശീലന പരിപാടിയിലേക്ക് ഐ.ടി.ഐ. ഷീറ്റ് മെറ്റൽ, വെൽഡർ, ഫിറ്റർ എന്നീ വിഭാഗങ്ങളിൽ വിജയിച്ചവർക്ക് അപേക്ഷിക്കാം. രണ്ടുമാസം ക്ലാസ് മുറിയിലെ പരിശീലനവും നാലുമാസം ഷിപ്പ്‌യാർഡിലെ പ്രായോഗിക പരിശീലനവും ലഭിക്കും.കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് ഷിപ്പ്‌യാർഡിൽ തൊഴിൽ നേടുന്നതിനുള്ള അവസരവുമുണ്ട്. കേന്ദ്രസർക്കാർ അംഗീകൃത എൻ.സി.വി.ഇ.ടി. സർട്ടിഫിക്കറ്റും ലഭിക്കും. പരിശീലന കേന്ദ്രം: കാർമൽ പോളിടെക്നിക് കോളേജ്, പുന്നപ്ര. രജിസ്റ്റർ ചെയ്യാൻ: https://form.svhrt.com/6ac88879788fe1a7329986ad. ഫോൺ: 9495999682.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL