ആലപ്പുഴ: താറാവ് കർഷക സംഘം ജില്ലാ സമ്മേളനം 21ന് രാവിലെ 10ന് പള്ളിപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് പാരിഷ് ഹാളിൽ നടക്കും. ജില്ലാ പ്രസിഡന്റ് അഡ്വ. ബി. രാജശേഖരൻ അദ്ധ്യക്ഷത വഹിക്കും.സെക്രട്ടറി കെ.ശാമുവൽ സ്വാഗതം പറയും.മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.ജി.സുധാകരൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.ജില്ലാപഞ്ചായത്തംഗം ജോൺ തോമസ്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ നാഥൻ,പഞ്ചായത്തംഗം കീച്ചേരി ശ്രീകുമാർ, ഡയറക്ടർ കെ.സിന്ധു,ജെ.സുൽഫിക്കർ,ചന്ദ്രബോസ്, ദേവരാജൻ തുടങ്ങിയവർ സംസാരിക്കും.ബിജു ചാത്തൻകേരിൽ നന്ദി പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |