
ചേർത്തല:റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് തടസമായി നിലനിന്ന വാഹന ദൗർലഭ്യം പരിഹരിച്ച്, വകുപ്പിന്റെ സുഗമമായ പ്രവർത്തനത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും 152 വാഹനങ്ങൾ അനുവദിച്ച സംസ്ഥാന സർക്കാരിനും റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാറിനും അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് കേരള എൻ.ജി.ഒ അസോസിയേഷൻ ചേർത്തല ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ചേർത്തല താലൂക്ക് ഓഫീസിൽ ആഹ്ലാദ പ്രകടനം നടത്തി. ജില്ല വൈസ് പ്രസിഡന്റ് ജോസ് എബ്രഹാം ഉദ്ഘാടനം ചെയ്തു . ബ്രാഞ്ച് പ്രസിഡന്റ് ടി.എസ്.രജീഷ് അദ്ധ്യക്ഷത വഹിച്ചു . കെ.ബി.ബിജു,സി.ആർ.രാജീവ് , സന്ദീപ് ,ജി.സുനിൽ, സന്തോഷ്കുമാർ , ശംഭു, അജിത്ത് , രാജേഷ് ,മുരളി പട്ടണക്കാട് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |