
ആലപ്പുഴ: ഇരുപതാമത് ഏഷ്യൻ സ്കൂൾസ് ചെസ് ചാംപ്യൻഷിപ്പിൽ അണ്ടർ-9 ആൺ കുട്ടികളുടെ ക്ലാസിക്കൽ ടീം ഇന ത്തിൽ ഇന്ത്യയ്ക്കായി വെള്ളിമെഡൽ നേടിയ ടീമിൽ അംഗമായ ആലപ്പുഴ സ്വദേശി തുമ്പോളി മാതാ സീനിയർ സെക്കൻഡറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി നെയ്തൽ ഡി.അൻസേരയെ ആലപ്പുഴ ജില്ല സ്പോര്ട്സ് കൗൺസിൽ ആദരിച്ചു . ജില്ലാ സ്പോർട്സ് കൗൺസിൽ ഹോസ്റ്റൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ആലപ്പുഴ ജില്ല സ്പോര്ട്സ് കൗൺസിൽ പ്രസിഡണ്ന്റ് വി.ജി വിഷ്ണു ഉദ്ഘാടനം ചെയ്തു , വൈസ് പ്രസിഡന്റ് അഡ്വ. കുര്യന് ജെയിംസ് അധ്യക്ഷത വഹിച്ച യോഗത്തിൽ , സെക്രട്ടറി റോയ് ടി.പി , എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള് ശ്രീ ,ശ്രീ ടി ജയമോഹനന്, , ശ്രീമതി ഗ്രിസില്ഡ സേവ്യർ, ചീഫ് കോച്ച് ബിനു കുര്യൻ എന്നിവർ പങ്കെടുത്തു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |