
മാവേലിക്കര : ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ സംസ്ഥാന, ജില്ലാ കൺവെൻഷനുകൾക്ക് മുന്നോടിയായി നടക്കുന്ന മാവേലിക്കര ഏരിയ കൺവെൻഷൻ മാവേലിക്കര വ്യാപാരഭവനിൽ നടന്നു. കൺവെൻഷൻ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ലിനി ദേവി.എസ്.എൽ അധ്യക്ഷയായി. ചെന്നിത്തല പഞ്ചായത്ത് പ്രസിഡന്റ് ബിനു രാജ്, ലെൻസ് ഫെഡ് സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.അജയകുമാർ എന്നിവർ മുഖ്യാതിഥികളായി. ജില്ലാ പ്രസിഡന്റ് കെ.ആർ.പ്രദീപ്, ജില്ല സെക്രട്ടറി ബെൻസിലി എ.ഡി, സംസ്ഥാന സമിതി അംഗങ്ങളായ ബിന്ദു.പി, വർഗീസ്.റ്റി.ശാമുവേൽ, മനു മോഹൻ, ആർ.പ്രദീപ്, ജില്ലാ ഭാരവാഹികളായ അൻഷുവിൻ ദേവസ്യ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സജു പി.ആർ, അനൂപ് കുമാർ, ഏരിയാസെക്രട്ടറി വിശാഖ് എൻ.കെ, ഏരിയ വൈസ് പ്രസിഡന്റ് സുനിൽകുമാർ, ഏരിയാ ട്രഷറർ സ്മൃതി എസ്.കുട്ടൻ, പ്രസന്നകുമാർ.കെ, പ്രസന്നകുമാർ എം.വി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |