ആലപ്പുഴ: വേമ്പനാട്ടു കായലിന്റെ ഇരു കരകളിലുമുള്ള ആളുകളുടെ ചിരകാല അഭിലാഷമായിരുന്ന മാക്കേക്കടവ്- നേരേകടവ് പാലം മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് നാടിനു സമർപ്പിക്കും. മാക്കേക്കടവിൽ രാവിലെ 9ന് ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ അധ്യക്ഷനാകും.
ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ സ്വാഗതം പറയും. മന്ത്രിമാരായ രമേശ് ചെന്നിത്തല, മോൻസ് ജോസഫ്, എം. ലിജു, എം.പിമാരായ കെ.സി. വേണുഗോപാൽ, ഫ്രാൻസിസ് ജോർജ്ജ്, എം എൽ എമാരായ, കെ. ബിനിമോൻ, നാട്ടകം സുരേഷ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ആലപ്പുഴ ജില്ലാ കളക്ടർ ഷാജി വി. നായർ, കോട്ടയം ജില്ലാ കളക്ടർ ചേതൻകുമാർ മീണ, മുൻ എം.പി എ.എം. ആരിഫ്, മുൻ എം.എൽ.എമാരായ സി.കെ. ആശ, ബിജി ജോമോൾ, ബാബു പ്രസാദ് തുടങ്ങിയവർ വിശിഷ്ടാത്ഥികളാകും. ഇരു ജില്ലകളിലെയും വിവിധ ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയകക്ഷി നേതാക്കൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
പാലത്തിന്റെ പ്രത്യേകതകൾ
800 മീറ്റർ നീളം
നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതി
ഇരുകരകളിലുമായി 60 മീറ്റർ നീളത്തിൽ അപ്രോച് റോഡ്
ചെലവ്
98.09 കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |