
അമ്പലപ്പുഴ: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് കളർകോട് ഗവ. എൽ.പി. സ്കൂൾ നന്മ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവധ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ വീടുകളിൽ നിന്ന് എത്തിച്ച പൊതിച്ചോറുകൾ ശേഖരിച്ച് അശരണർക്കും രോഗികൾക്കുമായി വിതരണം ചെയ്തു. തുടർന്ന് ഭക്ഷ്യധാന്യങ്ങളുടെ പ്രാധാന്യം പരിചയപ്പെടുത്താൻ ധാന്യങ്ങളും പയറുവർഗ്ഗങ്ങളും ഉപയോഗിച്ച് 'ധാന്യ വിസ്മയം' എന്ന പേരിൽ ധാന്യക്കളവും ഒരുക്കി. പ്രഥമാധ്യാപിക ശാലിനി പി.പി പരിപാടിക്ക് നേതൃത്വം നൽകി. അധ്യാപകർ, വിദ്യാർത്ഥികൾ രക്ഷിതാക്കൾ എന്നിവർ പരിപാടിയുടെ വിജയത്തിനായി പങ്കുചേർന്നു. കുരുന്നുകളുടെ കാരുണ്യപ്രവൃത്തിയും വേറിട്ട പ്രദർശനവും നാടിന്റെ പ്രശംസ പിടിച്ചുപറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |