SignIn
Kerala Kaumudi Online
Sunday, 18 October 2026 5.49 AM IST

മലയാള ഐക്യവേദി ജില്ലാ സമ്മേളനം

ambala

അമ്പലപ്പുഴ: മലയാള ഐക്യവേദി വിദ്യാർത്ഥി മലയാളവേദി ജില്ലാ സമ്മേളനവും ഭാഷാ സെമിനാറും സംസ്ഥാന സാക്ഷരതാ മിഷൻ മുൻ ഡയറക്ടർ പ്രൊഫ.എ.ജി. ഒലീന ഉദ്ഘാടനം ചെയ്തു. ഭാഷയുടെ ജൈവികത നഷ്ടപ്പെടുകയാണെന്നും ഭാഷയുടെ നാശത്തിന് അതാണ് മുഖ്യ കാരണമെന്നും അത് വീണ്ടെടുക്കാനും മാതൃഭാഷയായ മലയാളത്തെ സംരക്ഷിക്കാനുമുള്ള പ്രവർത്തനം സജീവമാക്കണമെന്നും ഒലീന പറഞ്ഞു. പറവൂർ പബ്ളിക്ക് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ഷാജി മഞ്ജരി അധ്യക്ഷനായി. ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല മലയാളം അധ്യാപിക ഡോ.ബിച്ചു എക്സ്. മലയിൽ മുഖ്യപ്രഭാഷണം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL