
മുഹമ്മ: മദർ തെരേസ ഹൈസ്കൂളിൽ എറൈസ് 2K26 എന്ന പേരിൽ റോബോട്ടിക്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ശാസ്ത്രസാങ്കേതിക അഭിരുചിയും നൂതന ആശയങ്ങൾ വികസിപ്പിക്കാനുള്ള കഴിവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
സ്കൂൾ മാനേജർ റവ. ഫാ. ചാക്കോ ആക്കാത്തറ സി എം ഐ, ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ടോമിച്ചൻ കണ്ണയിൽ അധ്യക്ഷത വഹിച്ചു.
സ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ. ഫാ. ഷാജി ഏണേക്കാട്ട് സി.എം.ഐ. ഹെഡ്മിസ്ട്രസ് മിനി വർഗീസ് എന്നിവർ പ്രസംഗിച്ചു. കൈറ്റ് മെൻറ്റർമാരായ ലിൻസി തോമസ് , നീതു മെറിൻ എന്നിവരുടെ സഹായത്താലാണ് വിദ്യാർത്ഥികൾ
റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |