
മുഹമ്മ: മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ പോഷകാഹാര പ്രദർശനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
"പോഷൻ മഹ് "എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സി. കെ. സരള ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ജസ്സി ജോസി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ റിസോഴ്സ് പേഴ്സൺ ബിന്ദാര പദ്ധതി വിശദീകരണം നടത്തി. സ്ത്രീകൾ കുട്ടികൾ ഗർഭിണികൾ വയോജനങ്ങൾ എന്നിവർക്ക് പോഷകാഹാര കുറവിനെ കുറിച്ചും ജീവിതശൈലി രോഗങ്ങളെ കുറിച്ചും ആയൂർവ്വേദ ഡോക്ടർ ലക്ഷ്മി ക്ലാസ്സ് എടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രമ്യ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ വി.കെ. കലേഷ്,ടി.വി. ബൈജു, ജലജ രാജു ,സിഡിഎസ് വൈസ് ചെയർപേഴ്സൺ ജയശ്രീ,സിഡിഎസ് അംഗം ഉമ്മയമ്മ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |