SignIn
Kerala Kaumudi Online
Sunday, 18 October 2026 5.48 AM IST

കള്ളിംഗ് നഷ്ടപരിഹാരം.......... താറാവ് കർഷകർ സമരത്തിലേക്ക്

ആലപ്പുഴ: പക്ഷിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി കള്ളിംഗിന് വിധേയമാക്കിയ താറാവുകളുടെയും വളർത്തുപക്ഷികളുടെയും നഷ്ടപരിഹാരം വൈകുന്നതിനെതിരെ താറാവ് കർഷകർ സമരത്തിലേക്ക്. ഈമാസം 21ന് ചേരുന്ന ​ ഐക്യ താറാവ് കർഷക സംഘം ജില്ലാ സമ്മേളനത്തിൽ സമര പരിപാടികൾ ആവിഷ്കരിക്കും. തുടർച്ചയായുണ്ടാകുന്ന പക്ഷിപ്പനിയും സർക്കാരിന്റെ അലംഭാവവും താറാവ് കൃഷിയെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് ഐക്യതാറാവ് കർഷക സംഘത്തിന്റെ നേതൃത്വത്തിൽ പ്രത്യക്ഷ സമരപരിപാടികളിലേക്ക് കടക്കാൻ കർഷകർ ആലോചിക്കുന്നത്.

പക്ഷിപ്പനിയെ തുടർന്ന് കഴിഞ്ഞ സീസണിൽ 20,000 താറാവുകളെയാണ് ആലപ്പുഴയിൽ കള്ളിംഗിനിരയാക്കിയത്. മുട്ടയിടുന്ന താറാവിന് 200 രൂപയും ആറുമാസത്തിൽ താഴെയുള്ളവയ്ക്ക് 100 രൂപയുമാണ് നഷ്ടപരിഹാരം.കടുത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട കർഷകർ മന്ത്രി ബിന്ദു കൃഷ്ണയെ നേരിൽ കണ്ട് സഹായം തേടുകയും കേന്ദ്ര ഫണ്ടിന് കാത്തുനിൽക്കാതെ സംസ്ഥാന സർക്കാർ 1.75 കോടി രൂപ നഷ്ടപരിഹാരമായി അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചെങ്കിലും തീരുമാനമായില്ല.

 കൊന്നെടുക്കിയ പക്ഷികളുടെ എണ്ണവും നഷ്ടത്തിന്റെ കണക്കും വ്യക്തമാക്കുന്ന റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിക്കുന്നതിൽ മൃഗസംരക്ഷണ വകുപ്പ് കാലതാമസേ വരുത്തി

പക്ഷിപ്പനിയും നിയന്ത്രണങ്ങളും മുട്ട, ഇറച്ചി ഉത്പാദനത്തിനൊപ്പം താറാവ് കൃഷിയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനം

അവതാളത്തിലാക്കി

. മുട്ടയ്ക്ക് ഇപ്പോൾ നല്ല വിലയും ആവശ്യക്കാരുമുണ്ടെങ്കിലും ഉൽപ്പാദനത്തിലെ കുറവ് കാരണം കർഷകർക്ക് പ്രയോജനമില്ലാത്ത സ്ഥിതിയാണ്

 ഈ സാഹചര്യത്തിലാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരരംഗത്തിറങ്ങാൻ കർഷകർ തീരുമാനിച്ചത്.

നഷ്ടപരിഹാരത്തിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനം

.

.........................................

ആവശ്യങ്ങൾ

താറാവുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക

ബാങ്ക് വായ്പ അനുവദിക്കുക

നഷ്ടപരിഹാരം 200,​ 500 രൂപയായി വർദ്ധിപ്പിക്കുക

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക

പെൻഷൻ അനുവദിക്കുക

വാക്സിനേഷൻ ലഭ്യമാക്കുക

..................................................

ജില്ലാ സമ്മേളനത്തിന് ശേഷം സമരം ആരംഭിക്കാനാണ് തീരുമാനം

- അഡ്വ. ബി. രാജശേഖരൻ,​ ഐക്യ താറാവ് കർഷക സംഘം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL