SignIn
Kerala Kaumudi Online
Sunday, 18 October 2026 10.56 PM IST

ആലപ്പുഴ റൗണ്ട് ടേബിൾ ടോയ്ലറ്റ് ബ്ലോക്ക് കൈമാറി

photo

ചേർത്തല: ആലപ്പുഴ റൗണ്ട് ടേബിൾ 103ന്റെയും ദുബായ് ഫാൽക്കൺസ് 41ലേഴ്സിന്റെയും സംയുക്ത സഹകരണത്തോടെ ചേർത്തല ലിറ്റിൽ ഫ്ളവർ യു.പി സ്‌കൂളിലെ പെൺകുട്ടികൾക്കായി നിർമ്മിച്ച 20 ടോയ്ലറ്റുകളുള്ള ബ്ലോക്ക് കൈമാറി. വിദ്യാർത്ഥിനികൾക്ക് മെച്ചപ്പെട്ട ശുചിത്വ സൗകര്യങ്ങളും കൂടുതൽ ആരോഗ്യകരവും സൗകര്യപ്രദവുമായ പഠനാന്തരീക്ഷവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.ആലപ്പുഴ റൗണ്ട് ടേബിൾ ചെയർമാൻ വേദാന്ത് പദ്ധതി ഉദ്ഘാടനം ചെയ്തു.ജോൺ തോമസ്,ഡോ. ദിലീപ്,അർജ്ജുൻ മഹാദേവൻ,ആൽസൺ എന്നിവരും ഹെഡ്മിസ്ട്രസ് സിസ്റ്റർ ഉദയയും ചടങ്ങിൽ പങ്കെടുത്തു.10 ലക്ഷത്തിലധികം രൂപ വിനിയോഗിച്ചാണ് ടോയ്ലറ്റ് ബ്ലോക്കുകൾ സ്ഥാപിച്ചത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി താലൂക്കിലെ വിവിധ സർക്കാർ സ്കൂളുകളിൽ ഉൾപ്പെടെ ആലപ്പുഴ റൗണ്ട് ടേബിളിന്റെ നേതൃത്വത്തിൽ അടിസ്ഥാന വികസനത്തിന്റെ ഭാഗമായി വിവിധ പദ്ധതികൾ നടപ്പാക്കിയതായി ഭാരവാഹികൾ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL