SignIn
Kerala Kaumudi Online
Sunday, 18 October 2026 11.40 PM IST

ആക്രി ആപ്പ്: മാലിന്യ ശേഖരണം നവംബർ മുതൽ

തൊടുപുഴ : നഗരസഭയുടെ ആഭിമുഖ്യത്തിൽ ഡയപ്പർ, സാനിറ്ററി മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നത് തടയുന്നതിനും ശാസ്ത്രീയ സംസ്‌കരണം ഉറപ്പാക്കുന്നതിനുമായി ആക്രി ആപ്പ് മുഖേനയുള്ള മാലിന്യ ശേഖരണ സംവിധാനം നവംബർ മുതൽ മാസത്തിൽ രണ്ടുതവണയായി വിപുലീകരിക്കുന്നു.

നഗരസഭയിലെ വിവിധ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് മാലിന്യങ്ങൾ ശേഖരിക്കും. നിലവിൽ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ശേഖരണം നടത്തുന്നത്.ഡയപ്പർ, സാനിറ്ററി മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ ശേഖരിച്ച് സർക്കാർ അംഗീകൃത സ്ഥാപനമായ കെ.ഇ.ഐ.എൽ ) മുഖേന ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള സംവിധാനമാണ് നഗരസഭ ഒരുക്കിയിട്ടുള്ളത്.വീടുകൾ, ഫ്ളാറ്റുകൾ, റസിഡൻസ് അസോസിയേഷനുകൾ എന്നിവിടങ്ങളിൽ നിന്നും നഗരസഭ നിശ്ചയിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ നിന്നും നിശ്ചിത യൂസർ ഫീ ഈടാക്കിയാണ് മാലിന്യ ശേഖരണം. വ്യത്യസ്ത സമയക്രമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സേവനം ലഭ്യമാകുക.ഖരമാലിന്യ പരിപാലന ചട്ടങ്ങൾ പ്രകാരം ജൈവം, അജൈവം, സാനിറ്ററി, പ്രത്യേക ശ്രദ്ധ ആവശ്യമായ മാലിന്യങ്ങൾ എന്നിങ്ങനെ നാലായി തരംതിരിച്ച് ഉറവിടത്തിൽത്തന്നെ വേർതിരിക്കുന്ന രീതിയാണ് നഗരസഭ നടപ്പാക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, WASTE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL