
അമ്പലപ്പുഴ: കാക്കാഴം മേൽപ്പാലത്തിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് പെൺകുട്ടികൾ ഉൾപ്പടെ മൂന്നുപേർക്ക് പരിക്കേറ്റു.
ഇടിയുടെ ആഘാതത്തിൽ ബൈക്കിലുണ്ടായിരുന്ന രണ്ട് പെൺകുട്ടികൾ പാലത്തിന് താഴേക്ക് തെറിച്ചുവീണു. ബൈക്ക് ഓടിച്ചിരുന്ന വളഞ്ഞവഴി കമ്പിവളപ്പിൽ രാഹുൽ (36), സഹോദരിയുടെ മകൾ ദേവദർശി (18), സുഹൃത്ത് ദിയ (18) എന്നിവർക്കാണ് പരിക്കേറ്റത്. പാലത്തിൽ നിന്ന് തെറിച്ചുവീണ ദേവദർശിയും ദിയയയും ഉൾപ്പടെ മൂവരെയും
നാട്ടുകാർ ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാറിലുണ്ടായിരുന്ന ആർക്കുംപരിക്കില്ല. ഇന്നലെ രാവിലെയായിരുന്നു സംഭവം. പെൺകുട്ടികളെ അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കുന്നതിനായി പോകുകയായിരുന്ന രാഹുലിന്റെ ബൈക്കിലേക്ക് കൊല്ലത്ത് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു. ബൈക്ക് പൂർണമായും തകർന്നു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ക്രെയിൻ ഉപയോഗിച്ച് കാർ മേൽപ്പാലത്തിൽ നിന്ന് നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |