ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ അനുമതിയായി
ഹരിപ്പാട്: ഹരിപ്പാട് മെഡിക്കൽ കോളേജിന്റെ പദ്ധതി പ്രദേശത്ത് ചണ്ഡിഗഡ് പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ച് മാതൃകയിൽ സൂപ്പൽ സ്പെഷ്യാലിറ്റി മെഡിക്കൽ ഇൻസ്റ്റിറ്റ്യുട്ട് സ്ഥാപിക്കുന്നതിന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അനുമതി നൽകി ഉത്തരവായി. മെഡിക്കൽ ഇൻസ്റ്റിറ്റ്യുട്ടിന്റെ രൂപീകരണ പ്രവർത്തനങ്ങളുടെ ഏകീകരണം, പദ്ധതി നടത്തിപ്പ്, തുടർ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി ആലപ്പുഴ ജനറൽ ആശുപത്രിയിലെ നെഫ്രോളജി വിഭാഗം കൺസൾട്ടന്റ് ഡോ.എം.ഷബീറിനെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചു. മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡി.പി.ആർ തയാറാക്കുന്നതിനായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. 2012ലാണ് ഹരിപ്പാട് മണ്ഡലത്തിലെ കരുവാറ്റയിൽ മെഡിക്കൽ കോളേജിന് ഭരണാനുമതി ലഭിച്ചത്. പൊതു -സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനായിരുന്നു പദ്ധതിയെങ്കിലും പിന്നീട് തുടർപ്രവർത്തനങ്ങളുണ്ടായില്ല. സ്ഥലം എം.എൽ.എ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായതിന് പിന്നാലെ കഴിഞ്ഞ ആഗസ്റ്റ് ഒന്നിന് ആരോഗ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിലാണ് ചണ്ഡിഗഡ് പി.ജി.ഐ മോഡലിൽ സൂപ്പർ സ്പെഷ്യാലിറ്റി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ തീരുമാനിച്ച് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ പ്രാഥമിക റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |