
മുഹമ്മ: തണ്ണീർമുക്കം ആസാദ് സംഘത്തിന്റ നേതൃത്വത്തിൽ കേരളപ്പിറവി ആഘോഷവും മലയാള ഭാഷാ ദിനാചരണവും റിട്ട.മലയാള വിഭാഗം മേധാവി ഡോ. ലേഖ റോയ് ഉദ്ഘാടനം ചെയ്തു. തണ്ണീർമുക്കം സ്‌കൂൾ കവലയിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് തണ്ണീർമുക്കം ശിവശങ്കരൻ അധ്യക്ഷനായി. വിവിധ ഇനം പച്ചക്കറി ച്ചെടികൾ വീടുകളിൽ എത്തിച്ചു കൃഷി പ്രോൽസാഹിപ്പിക്കുന്ന കാർത്തികേയനെ ചടങ്ങിൽ ആദരിച്ചു. പ്രസന്നൻ ആർ.കല്ലായി, പ്രകാശൻ തണ്ണീർമുക്കം,ബേബി തോമസ്,ആർ.വിശ്വനാഥൻ, സാജൻ ചെമ്പിത്തറ, രമേശൻ,സജി,സതീശൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |