
അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്തിൽ കുടിവെള്ളം മുടങ്ങിയിട്ട് അഞ്ച് ദിവസം പിന്നിടുമ്പോഴും അധികൃതർക്ക് അറിഞ്ഞ ഭാവമില്ല. പഞ്ചായത്തിലെ 7 മുതൽ 11വരെയുള്ള വാർഡുകളിലാണ് കുടിവെള്ളം
മുടങ്ങിയത്. പഞ്ചായത്ത് പ്രസിഡന്റിനെയും വാട്ടർ അതോറിട്ടി അധികൃതരെയും അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. തോട്ടപ്പള്ളി സ്പിൽവേക്ക് ഇരുഭാഗത്തെയും പമ്പ് ഹൗസിലെ മോട്ടോറുകൾ കേടായതാണ് പമ്പിംഗ് മുടങ്ങാൻ കാരണം.
മോട്ടോറുകൾ അറ്റകുറ്റപ്പണി ചെയ്ത് പ്രവർത്തനക്ഷമമാക്കാൻ ആവശ്യമായ യാതൊരു നടപടിയും ഇതുവരെ അധികൃതർ സ്വീകരിച്ചിട്ടില്ല.
കുടിവെള്ളം അടിയന്തരമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ധർണ നടത്തി. തോട്ടപ്പള്ളി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തോട്ടപ്പള്ളി പമ്പ് ഹൗസുകൾക്ക് മുന്നിൽ നടത്തിയ ധർണ്ണ സെക്രട്ടറി വൈ. പ്രദീപ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം. കിഷോർകുമാർ, ആർ.രാജി, ഇല്ലിച്ചിറ അജയകുമാർ,ഡി.സത്യദാസ്, ഗിരിജ, തുളസി ശശിധരൻ, എം.മുരളി, എസ്.സിമോൻ, എസ്.മധുകുമാർ, പി. ശശികുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |