ചേർത്തല:രണ്ടുനാൾനീണ്ട ബാലസംഘം ജില്ലാ സമ്മേളനംചേർത്തല അഖിലാഞ്ജലി കൺവൻഷൻ സെന്ററിൽ സമാപിച്ചു. പി.ബി.സയനോരയെ പ്രസിഡന്റായും എ.ബി.അശ്വിനെ സെക്രട്ടറിയായും,കെ.ഡി. ഉദയപ്പനെ കൺവീനറായും സമ്മേളനം തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: ബി.എസ്. പിന്റു, ജിസ്വാൻ സജീവ്(വൈസ് പ്രസിഡന്റുമാർ), കെ.എസ്.നിമിഷ, ജി.ഗൗതം(ജോയിന്റ് സെക്രട്ടറിമാർ), എം.ബാബു,സി.ശ്രീലേഖ(ജോയിന്റ് കൺവീനർമാർ), അഖിൽ മാധവൻ(കോ–ഓർഡിനേറ്റർ). സംസ്ഥാന വൈസ് പ്രസിഡന്റ് പി.അഭയരാജ്,കെ.ആർ.ഭഗീരഥൻ,കെ.ഡി.ഉദയപ്പൻ,എസ്.സുധീഷ് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ എ.എം.ആരിഫ് സ്വാഗതവും കൺവീനർ ബി.വിനോദ് നന്ദിയുംപറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |