
ചേർത്തല: ദേശീയപാതയിൽ എക്സറേ മുതൽ കെ.വി.എം വരെ യാത്രക്കാരെ ദുരിതത്തിലാക്കി പൊടിശല്യം. സർവീസ് റോഡ് ടാറുചെയ്യണമെന്ന് അധികൃതർ വെച്ച നിർദ്ദേശങ്ങൾ കരാർ കമ്പനി തള്ളിയതോടെയാണ് പൊടിശല്യം രൂക്ഷമായത്. മെറ്റൽ വിരിച്ചുള്ള സർവീസ് റോഡിലെ പാറപ്പൊടിവിരിച്ചുളള കുഴിയടക്കലാണ് പൊടി ശല്യത്തിന് കാരണം. ഇതിനൊപ്പം മേൽപ്പാത നിർമ്മാണ പ്രവർത്തനങ്ങളും പൊടിയുയർത്തുന്നുണ്ട്. മുന്നിലുളള വാഹനങ്ങൾ കാണാനാകാത്ത തരത്തിലാണ് പൊടി നിറയുന്നത്. പോളിടെക്നിക്ക് കോളേജിൽ ക്ലാസുകൾ മുടങ്ങുന്ന തരത്തിലേക്ക് പൊടിശല്യം ബാധിച്ചിട്ടുണ്ട്. റോഡിന്റെ സമീപത്തുള്ള വീട്ടുകാരും പൊടിശല്യത്തിൽ ബുദ്ധിമുട്ടുന്നു. വ്യാപാര സ്ഥാപനങ്ങൾ തുറക്കാനാകാത്ത സ്ഥിതിയാണ്. ഇരുചക്രവാഹനങ്ങളിൽ വരുന്നവരും കാൽനടയാത്രികരും ഈ ഭാഗം കടക്കാൻ പെടാപ്പാട് പെടുകയാണ്.. പൊടിശല്യം രൂക്ഷമായതോടെ കോളേജ് വിദ്യാർത്ഥികൾ സമരം നടത്തിയിരുന്നു. പൊടികുറയ്ക്കാൻ അടിയന്തിര നടപടി സ്വീകരിക്കാൻ പൊലീസ് അടുത്തിടെ കരാർ കമ്പനിക്കു നോട്ടീസ് നൽകിയിരുന്നു.
നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി
ചേർത്തല നഗരസഭയും തഹസിൽദാരും നൽകിയ നിർദ്ദേശങ്ങൾ കരാർ കമ്പനി തളളി
കുറച്ചു ദിവസം വെള്ളം നനച്ചിരുന്നെങ്കിലും ഇതു തുടരാത്തത് പ്രതിസന്ധി രൂക്ഷമാക്കി.
പാറപ്പൊടി വിരിച്ചുള്ള അറ്റകുറ്റപ്പണി അവസാനിപ്പിച്ച് ടാർ ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു
ടാർ ചെയ്യുന്നത് പൊടിശല്യം മാറുന്നതിനും ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിനും സഹായിക്കും
എന്നാൽ ഇതൊന്നും മുഖവിലക്കെടുക്കാതെ മുന്നോട്ടു നീങ്ങുകയാണ് കരാർ കമ്പനി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |