SignIn
Kerala Kaumudi Online
Tuesday, 03 November 2026 5.47 AM IST

ശാന്തിയാത്ര നടത്തി

hkj

ആലപ്പുഴ: കേരള സർവോദയമണ്ഡലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒരുമാസം നീണ്ടു നിന്ന ഗാന്ധി ജയന്തി ആഘോഷങ്ങളുടെ സമാപനം കളക്ടറേറ്റിലെ ഗാന്ധി സ്മ്യതി മണ്ഡപത്തിലേക്ക് നടത്തിയ ശാന്തിയാത്രയോടെ സമാപിച്ചു. ശാന്തിയാത്രയ്ക്ക് സർവ്വോദയമണ്ഡലം ജില്ലാ പ്രസിഡന്റ് എം.ഡി.സലിം നേതൃത്വം നൽകി. യാത്രയുടെ ഉദ്ഘാടനം സംസ്ഥാന ജനറൽസെക്രട്ടറി എച്ച്.സുധീർ നിർവഹിച്ചു. കളക്ടറേറ്റിലെത്തിയ ശാന്തിയാത്രയെ എ.ഡി.എം സി.പ്രേംജി, ഡെപ്യുട്ടി സൂപ്രണ്ട് ആർ.ജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ബേബി പാറക്കാടൻ, ഉമ്മൻ.ജെ.മേദാരം, പി.എ.കുഞ്ഞുമോൻ, സീന, ആശ കൃഷ്ണാലയം, കെ.കൃഷ്ണൻകുട്ടി, ബാലചന്ദ്രൻ തോട്ടപ്പള്ളി, തോമസ് തുടങ്ങിയവ‌ർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL