ചേർത്തല: ദേശീയപാതയുടെ സർവീസ്‌റോഡിൽ നിർമ്മാണവസ്തുക്കൾ കൂട്ടിയിട്ടത് അപകടക്കെണിയായി. മെറ്റിൽക്കൂനയിലേക്ക് കാർ ഇടിച്ചുകയറി.ചേർത്തല ഒറ്റപ്പുന്ന കവലയ്ക്ക് തെക്ക് ഇന്നലെ പുലർച്ചെയായിരുന്നു അപകടം. കാർ നിയന്ത്രണംതെറ്റി മറിയാതിരുന്നത് ദുരന്തം ഒഴിവാക്കി. സർവീസ്‌റോഡിനോടുചേർന്ന് നടപ്പാത നിർമ്മാണത്തിന് ഇറക്കിയ മെറ്റിലും മണ്ണുമാണ് അപകടക്കെണിയായത്. മെറ്റിൽക്കൂനയിൽ കയറിയിറങ്ങിയ കാർ മണൽക്കൂനയിൽ ഇടിച്ചാണ് നിന്നത്. ടിപ്പർലോറികളിൽ എത്തിക്കുന്ന സാമഗ്രികൾറോഡിലിറക്കിയാണ് നിർമ്മാണപ്രവർത്തനം. ഇറക്കുന്ന സമാഗ്രികൾറോഡിൽ തടസമായി ദിവസങ്ങളോളം കിടക്കുന്നതായി നാട്ടുകാർ പറഞ്ഞു.അപകടസാദ്ധ്യത കണക്കിലെടുത്ത് യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മാണപ്രവർത്തനംവേണമെന്നാണ് ആവശ്യം.ദേശീയപാത അതോറിട്ടി അധികൃതരും കരാറുകാരും യാത്രക്കാരുടെ ജീവന് വിലകൽപ്പിക്കാത്ത സമീപനം അവസാനിപ്പിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. അധികൃതരുടെ അനാസ്ഥകാരണംചേർത്തല നഗരത്തിൽ രണ്ടിടത്താണ്‌നേരത്തെ വൻ അപകടം ഉണ്ടായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |