
മാവേലിക്കര: സാഹിത്യനിരൂപകനും ചലച്ചിത്ര നടനും നാടക സംവിധായകനുമായിരുന്ന പ്രൊഫ.ആർ.നരേന്ദ്രപ്രസാദിന്റെ
23ാമത് അനുസ്മരണം ചരമവാർഷിക ദിനത്തിൽ നരേന്ദ്രപ്രസാദ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. പല്ലാരിമംഗലം ശാസ്താംകുളങ്ങരയിലെ സ്മൃതി മണ്ഡപത്തിൽ ഫൗണ്ടേഷൻ ഭാരവാഹികളും സാംസ്ക്കാരിക പ്രവർത്തകരും മുള്ളിക്കുളങ്ങര ഗവ.എൽ.പി.എസിലെ വിദ്യാർത്ഥികളും പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം പ്രൊഫ.എം.അലിയാർ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ പ്രസിഡന്റ് പി.വി.ശിവൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.ജി.മുകുന്ദൻ, വൈസ് പ്രസിഡന്റ് കെ.ജി.സുരേഷ്, പള്ളിക്കൽ സുനിൽ എന്നിവർ സംസാരിച്ചു. തേക്കടി രാജന്റെ നേതൃത്വത്തിൽ ഗാനാഞ്ജലിയും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |