ഹരിപ്പാട്: കേരള കോൺഗ്രസ് (എം) ഹരിപ്പാട് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം വി.സി. കുര്യൻ, മധു മാധവന് മെമ്പർഷിപ്പ് നൽകി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് ഫിലിപ്പോസ് അദ്ധ്യക്ഷനായി.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡോ.സജു എടക്കാട് സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. ഡോ. ഷിനോജ് എബ്രഹാം, ലാലച്ചൻ, സിബി ജോർജ്, അനുസ്മിത, ബാസ് ജോസഫ്, ഷിജു വർഗീസ്, ഈപ്പൻ ജോൺ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |