
അമ്പലപ്പുഴ: അഖില ഭാരത നാരായണീയ മഹോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ 11- മത് നാരായണീയ മഹോത്സവമായ വാസുദേവാമൃതം ഡിസംബർ 25 മുതൽ 31 വരേ അമ്പലപ്പുഴയിൽ നടക്കുന്നതിന്റെ മുന്നോടിയായി തുളസി ജൻമോത്സവത്തിന്റെ ഭാഗമായുള്ള തുളസി വിത്ത് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പൂജിച്ച് മേൽശാന്തി യദു കൃഷ്ണൻ നമ്പൂതിരിയുടെ കൈകളിൽ നിന്ന് ഏറ്റുവാങ്ങി. തുടർന്ന് വിതരണത്തിന്റെ ഉദ്ഘാടനം സോപാനസംഗീത കുലപതി അമ്പലപ്പുഴ വിജയകുമാർ നിർവ്വഹിച്ചു.ഡോ.കെ.വി സരസ്വതി അധ്യക്ഷതവഹിച്ചു.നാരായണീയ സമിതി കേന്ദ്ര ഭാരവാഹികളായ എം.ബി.വിജയകുമാർ,ആർ.നാരായണപിള്ള,വി.പി.രവിന്ദ്രൻ, സ്വാഗതസംഘം രക്ഷാധികാരി സി.രാധാകൃഷ്ണൻ,കൺവീനർമാരായ ടി.ആർ.രാജീവ്, എസ്.രമണൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |