SignIn
Kerala Kaumudi Online
Wednesday, 04 November 2026 5.43 AM IST

ക്യാമ്പസ് ടു ബൂത്ത്: പ്രത്യേക വോട്ടർ രജിസ്ട്രേഷൻ ക്യാമ്പയിന് തുടക്കം

ആലപ്പുഴ: വോട്ടർ പട്ടികയിൽ യുവജന പങ്കാളിത്തം ഉറപ്പാക്കാൻ ‘ക്യാമ്പസ് ടു ബൂത്ത്’ പ്രത്യേക വോട്ടർ രജിസ്ട്രേഷൻ ക്യാമ്പയിന് തുടക്കമായി.വിദ്യാർത്ഥി,​ യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ സെന്റ് ജോസഫ്‌സ് കോളേജിൽ ജില്ലാ കളക്ടർ ഷാജി വി.നായർ നിർവഹിച്ചു.

യുവാക്കൾ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും സമ്മതിദാനാവകാശം വിനിയോഗിക്കാനും ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കോളേജ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ എ.എ. ഉഷ അധ്യക്ഷയായി. അസിസ്റ്റന്റ് പ്രൊഫസറും ഇലക്ടറൽ ലിറ്ററസി ക്ലബ് കോ-ഓർഡിനേറ്ററുമായ ശ്വേത ജോർജ് സ്വാഗതം പറഞ്ഞു. ആലപ്പുഴ സബ് കളക്ടർ സി.ശിവശക്തിവേൽ, ചരിത്രവിഭാഗം മേധാവി എ.കെ സന്ധ്യ, ഇലക്ടറൽ ലിറ്ററസി ക്ലബ് വിദ്യാർത്ഥി പ്രതിനിധി ദിയ ആൻ ഫിലിപ്പ് എന്നിവർ സംസാരിച്ചു. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കല ഭാസ്കർ നന്ദി പറഞ്ഞു.

18 കഴിഞ്ഞവർക്ക്

പേര് ചേർക്കാം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് 7 വരെ നടക്കുന്ന പ്രത്യേക ക്യാമ്പയിനിലൂടെ വോട്ടർ പട്ടികയിൽ ഇതുവരെ പേര് ചേർക്കാത്ത അർഹരായ വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷന് അവസരമൊരുക്കും. 18 വയസ് പൂർത്തിയായവർക്കും 2027 ജനുവരി 1ന് 18 വയസ് പൂർത്തിയാകുന്നവർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് മുൻകൂറായി അപേക്ഷിക്കാം. നൂറുശതമാനം വോട്ടർ രജിസ്ട്രേഷൻ കൈവരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ ദേശീയ സമ്മതിദായക ദിനമായ ജനുവരി 25ന് ആദരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL