
ചേർത്തല:സംസ്ഥാന സ്കൂൾ കായികമേളയിൽ 100 മീറ്റർ സ്പ്രിന്റിൽ റെക്കോഡോടെ സ്വർണ്ണവും മീറ്റിലെ വേഗതയേറിയ താരവുമായി തിരഞ്ഞെടുക്കപ്പെട്ട ടി.എം.അതുലിനും കോച്ച് സാംജിക്കും ജന്മനാട്ടിൽ സ്വീകരണം നൽകി. ആലപ്പുഴ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്. രാധാകൃഷ്ണൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി ആന്റണി,പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ.കലേഷ്, പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് സി.സി ഷിബു,കണിച്ചുകുളങ്ങര ബാങ്ക് പ്രസിഡന്റ് വി.ആർ.ദിനേശ്,ഒന്നാം വാർഡ് എ.ഡി.എസ്, തൊഴിലുറപ്പ് പ്രവർത്തകർ,നാട്ടുകാർ എന്നിവർ ചേർന്ന് വാദ്യമേളങ്ങളോടെ വരവേറ്റ് വീട്ടിലെത്തിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |