SignIn
Kerala Kaumudi Online
Wednesday, 04 November 2026 5.41 AM IST

ജില്ലയിലെ റോഡുകൾ ചോരക്കളം നാലുദിവസത്തിനിടെ മൂന്നുമരണം

ആലപ്പുഴ: ഓപ്പറേഷൻ തൂഫാനും തണ്ടറും കുട്ടിഡ്രൈവർമാർക്കെതിരായ സ്പെഷ്യൽ ഡ്രൈവും പൊടിപൊടിക്കുമ്പോൾ ജില്ലയിൽ റോഡ് അപകടങ്ങൾ പെരുകുന്നു. കഴിഞ്ഞ നാലുദിവസത്തിനിടെ എ.സി റോഡിലും ദേശീയപാതയിലും കായംകുളം - പുനലൂർ റോഡിലുമായുണ്ടായ അപകടങ്ങളിൽ മൂന്നുപേർ മരിക്കുകയും അരഡസനിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.അമിത വേഗവും അശ്രദ്ധമായ ഡ്രൈവിംഗുമാണ് അപകടങ്ങൾക്ക് കാരണം.കഴിഞ്ഞ ഏതാനും വർഷങ്ങളായി ജില്ലയിൽ റോഡ് അപകടങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അപകടങ്ങൾ പതിവായത്.

ലോക്‌ഡൗൺ കാലമായ 2020 കഴിഞ്ഞാൽ കുറവ് അപകടമരണമുണ്ടായത് 2025 ലാണ്. ഏഴു വർഷങ്ങൾക്കിടെ ജില്ലയിലെ റോഡുകളിൽ പൊലിഞ്ഞത് 2,251 ജീവനുകളാണ്. അതായത് ഓരോ മാസവും ശരാശരി 27 ജീവനുകൾ. 2019 മുതലുള്ള വർഷങ്ങളിലാണ് ജില്ലയിലെ റോഡുകളിൽ ഇത്രയും ജീവൻ പൊലിഞ്ഞത്. ഇക്കാലയളവിൽ 24,806 അപകടക്കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ഇതിൽ 28,344 പേർക്കാണ് പരുക്കേറ്റത്. ദേശീയപാതയിലായിരുന്നു മുമ്പ് കൂടുതൽ അപകടങ്ങളുണ്ടായതെങ്കിൽ 2021നു ശേഷം ഗ്രാമീണപാതകളാണ് ദുരന്ത പാതകളായത്.

അരഡസനിലധികം പേർക്ക് പരിക്ക്

# നവംബർ 2: കാക്കാഴം മേൽപ്പാലത്തിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് പെൺകുട്ടികൾ ഉൾപ്പടെ മൂന്നുപേർക്ക് പരിക്കേറ്റു. ബൈക്ക് ഓടിച്ചിരുന്ന വളഞ്ഞവഴി കമ്പിവളപ്പിൽ രാഹുൽ (36), സഹോദരിയുടെ മകൾ ദേവദർശി (18 ), സുഹൃത്ത് ദിയ (18) എന്നിവർക്കാണ് പരിക്കേറ്റത്


# നവംബർ 2 : പളളാതുരുത്തി പാലത്തിന് കിഴക്കുവശം രാത്രി 8.30 ഓടെ ലോറിയും ഇരുചക്രവാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കൈനകരി പഞ്ചായത്ത് മുൻ അംഗം രാജീവിന്റെ സഹോദരൻ തോട്ടുവാത്തല കെ.പി.സജീവ് (56) മരിച്ചു

# നവംബർ 3: കെ.പി റോഡിൽ ചാരുംമൂട് ജംഗ്ഷന് പടിഞ്ഞാറ് വശത്ത് രാവിലെ 6മണിയോടെ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ ആനയടി പള്ളിക്കൽ സ്വദേശി പി.ജെ കോശി മരിച്ചു

# ഒക്ടോബർ: 30 പ്രഭാത സവാരിക്കിടെ കാറിടിച്ച് പുന്നപ്ര വടക്ക് പഞ്ചായത്ത് നാലാം വാർഡിൽ ഉമ്മാശ്ശേരിൽ ജോഷി തോമസ് (61) മരിച്ചു. രാവിലെ 6ന്

എ.സി റോഡിൽ കളർകോട് പക്കി ജംഗ്ഷന് സമീപമായിരുന്നു അപകടം

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അപകടങ്ങളുടെ കാരണങ്ങൾ പരിശോധിച്ച് ദുരന്തങ്ങൾ ഒഴിവാക്കാനാവശ്യമായ നടപടികൾ കൈക്കൊള്ളും

- എം.ജി മനോജ്, ആർ.ടി.ഒ എൻഫോഴ്സ്മെന്റ് വിഭാഗം, ആലപ്പുഴ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL