
മാവേലിക്കര- പി.ജി.ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി നടത്തിയ ലേഖന മത്സരത്തിൽ കോഴിക്കോട് സ്വദേശിയും മാവേലിക്കര ബിഷപ്പ് മൂർ കോളേജ് മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ സാലിം എൻ.പിക്ക് ഒന്നാം സ്ഥാനം. അമ്പലപ്പുഴ സ്വദേശിയും കാര്യവട്ടം കാമ്പസിലെ ഗവേഷക വിദ്യാർത്ഥിയുമായ സാന്ദ്ര ലക്ഷ്മി രണ്ടാം സ്ഥാനവും കോഴിക്കോട് സ്വദേശിയും ജർമ്മനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇവല്യൂഷണറി ബയോളജിയിൽ ഐ.എം.പി.ആർ.എസ് ഫെല്ലോയുമായ നവീൻ പ്രസാദ് അലക്സ് മൂന്നാം സ്ഥാനവും നേടി.
അഞ്ജന.ആർ (കോഴിക്കോട്), ജിസ്മോൾ കുര്യാക്കോസ് (തുറവൂർ) എന്നിവരുടെ ലേഖനങ്ങൾക്ക് പ്രത്യേക പരാമർശമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |