
ചമ്പക്കുളം: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ചമ്പക്കുളം ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മാതൃഭാഷാ ദിനാചരണം നെടുമുടി നായർ സമാജം ഹയർ സെക്കന്ററി സ്‌ക്കൂൾ അദ്ധ്യാപകൻ ആർ സുഖേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് കെ.ഒ.തോമസ് അധ്യക്ഷനായി. ജില്ലാ കമ്മറ്റി അംഗം ടി.ടഎസ്. പ്രദീപ്കുമാർ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി പി. ടി. ജോസഫ് തായങ്കരിയെ കെ ജി ലളിതാഭായി അമ്മ ആദരിച്ചു. തലവടി പഞ്ചായത്ത് മുൻ പ്രസിഡന്റ് ഗായത്രി ബി.നായർ ഭാഷാ പ്രതിജ്ഞ ചൊല്ലി. അഗസ്റ്റിൻ ജോസ്, കെ .എൻ. വിജയകുമാർ ,പി. കെ. ഭാർഗവൻ, പി. സി. ജേക്കബ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |