
അമ്പലപ്പുഴ: മനോനില തെറ്റി മണ്ണഞ്ചേരി പ്രദേശത്ത് അലഞ്ഞു നടന്ന 22 വയസു പ്രായം പറയുന്ന അന്യസംസ്ഥാനക്കാരനായ യുവാവിനെ മണ്ണഞ്ചേരി പൊലീസും, സാമൂഹിക പ്രവർത്തക സിമിയും ചേർന്ന് പുന്നപ്ര ശാന്തി ഭവനിൽ എത്തിച്ചു. ശാന്തിഭവനിലെത്തിയ യുവാവിനെ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ മുടിയും ,താടിയും വൃത്തിയാക്കി പുതുവസ്ത്രവും ആഹാരവും നൽകി സ്വീകരിച്ചു.ഈ യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ശാന്തിഭവനുമായി ബന്ധപ്പെടണമെന്ന് മാത്യു ആൽബിൻ അറിയിച്ചു. ഫോൺ നമ്പർ: 0477 22873 22,94474030 35.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |