SignIn
Kerala Kaumudi Online
Thursday, 05 November 2026 6.31 AM IST

വാണിജ്യ സിലിണ്ടർ വിലയിൽ ഉരുകി വ്യാപാര മേഖല

ആലപ്പുഴ: വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വിലയിലുണ്ടായ വൻവർദ്ധനവ് വ്യാപാര മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുന്നു. പത്ത് മാസത്തിനിടെ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ആയിരത്തിലധികം രൂപയുടെ വർദ്ധനവുണ്ടായതോടെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, തട്ടുകടകൾ, ബേക്കറികൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ എന്നിവ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.

നിലവിൽ ജില്ലയിൽ വാണിജ്യ സിലിണ്ടറിന്റെ വില 2,843 രൂപയാണ്. ജനുവരിയിൽ 1,700.50 രൂപയായിരുന്നു. ഇടയ്ക്ക് വിലയിൽ കുറവുണ്ടായെങ്കിലും തുടർച്ചയായ വിലമാറ്റങ്ങൾ വ്യാപാരികളുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുകയാണ്. ദിവസേന ഒന്നിലധികം സിലിണ്ടറുകൾ ഉപയോഗിക്കുന്ന ഹോട്ടലുകൾക്ക് വർദ്ധനവ് വലിയ സാമ്പത്തിക ബാധ്യതയാണ്. ചെറിയ ഹോട്ടലുകളും തട്ടുകടകളും ബേക്കറികളുമാണ് കൂടുതൽ പ്രതിസന്ധിയിലാകുന്നത്. പാചകവാതകത്തിന് പുറമെ പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ, എണ്ണ തുടങ്ങിയവയുടെ വിലയും തൊഴിലാളികളുടെ വേതനവും വർദ്ധിക്കുന്ന സാഹചര്യത്തിൽ വ്യാപാരം മുന്നോട്ടുകൊണ്ടുപോകുക വെല്ലുവിളിയാകുകയാണ്.

വില കൂട്ടിയാൽ കച്ചവടം കുറയും

1. വില വർദ്ധനവിന്റെ ഭാരം ഉപഭോക്താക്കളിലേക്ക് കൈമാറേണ്ടിവരുമെന്ന ആശങ്കയും ഉയരുന്നുണ്ട്

2. ചായയ്ക്കും പലഹാരങ്ങൾക്കും ഊണിനും മറ്റ് ഭക്ഷണസാധനങ്ങൾക്കും വീണ്ടും വില വർദ്ധിപ്പിക്കേണ്ടിവരും

3. വില കൂട്ടിയാൽ ഉപഭോക്താക്കൾ കുറയുമെന്ന ആശങ്കയും ഹോട്ടൽ ഉടമകളെ അലട്ടുന്നു

4. പാചകവാതക വില നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

പത്തു മാസത്തിനിടെ വർദ്ധിച്ചത്

₹1,142.50


ഫെബ്രുവരിയിൽ 1700 രൂപ ആയിരുന്ന ഗ്യാസ്‌ വിലയാണ് ഇപ്പോൾ രണ്ടായിരത്തി എണ്ണൂറിലധികമായത്. ദിവസം മൂന്നുമുതൽ അഞ്ചുവരെ സിലിണ്ടർ ഉപയോഗിക്കുന്ന ഹോട്ടലുകളുണ്ട്‌. നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവിനൊപ്പം ഇരട്ടപ്രഹരമായിരിക്കുകയാണ്‌ ഗ്യാസ്‌ വിലക്കയറ്റം

- ആർ. നവാസ്, ഹോട്ടൽ ആൻഡ്‌ റെസ്‌റ്റോറന്റ്‌ അസോസിയേഷൻ ആലപ്പുഴ സ‍ൗത്ത്‌ പ്രസിഡന്റ്‌

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL