SignIn
Kerala Kaumudi Online
Thursday, 05 November 2026 6.33 AM IST

തിരികെവരുമോ കയർദിനം?

cpshaji

ആലപ്പുഴ: ഒരുകാലത്ത് സർക്കാർതലത്തിൽ ആചരിച്ചിരുന്ന കയർദിനം വീണ്ടും സജീവമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആലപ്പുഴക്കാരനായ മന്ത്രി രമേശ് ചെന്നിത്തല കയർ വകുപ്പ് കൈകാര്യം ചെയ്യുന്ന പശ്ചാത്തലത്തിൽ നവംബർ 5വീണ്ടും കയർദിനമായി ആചരിക്കണമെന്ന ആവശ്യമാണ് കയർ മേഖലയിലുള്ളവരും തൊഴിലാളികളും ഉയ‌ർത്തുന്നത്.

2012 നവംബർ 5നാണ് സംസ്ഥാനതലത്തിൽ കയർദിനാചരണത്തിന് തുടക്കമായത്. മുൻ കയർ മന്ത്രി ജി. സുധാകരന്റെ ഇടപെടലിനെത്തുടർന്നാണ് കയർദിനം പ്രഖ്യാപിക്കപ്പെട്ടത്. സംസ്ഥാനത്തെ ആദ്യ കയർ വ്യവസായ സഹകരണസംഘമായ കൊടുങ്ങല്ലൂർ സി.വി.സി.എസ് സംഘം 1935 നവംബർ 5ന് രജിസ്റ്റർ ചെയ്തതിന്റെ സ്മരണയിലാണ് ഈ ദിവസം തിരഞ്ഞെടുത്തത്. 2012ലും 2013ലും സർക്കാർ സർക്കുലറിന്റെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ കയർദിനാചരണം സംഘടിപ്പിച്ചിരുന്നു. എന്നാൽ 2014 മുതൽ ആഘോഷംനിലച്ചു. കയർദിനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ മുഹമ്മ സ്വദേശി സി.പി. ഷാജി ബന്ധപ്പെട്ട മന്ത്രിമാർക്ക് നിവേദനങ്ങൾ നൽകിയെങ്കിലും ഇതുവരെ അനുകൂലമായ നടപടിയുണ്ടായിട്ടില്ല.

2007ൽ അന്ന് വകുപ്പ് മന്ത്രിയായിരുന്ന ജി.സുധാകരന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ നവംബർ അഞ്ച് കയർ ദിനമായി സർക്കാർ പ്രഖ്യാപിച്ചു. തുടർന്നുവന്ന ഭരണത്തിൽ മന്ത്രി അടൂർ പ്രകാശ് കയർദിനം ആചരിക്കാൻ തുടക്കം കുറിച്ചു . അതിനുശേഷം വന്ന ഇടതുസർക്കാരുകൾ കയർദിനാചരണം നടത്തിയില്ല

- സി.പി.ഷാജി, മുഹമ്മ സ്വദേശി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL