SignIn
Kerala Kaumudi Online
Thursday, 05 November 2026 6.31 AM IST

നിയമന ഉത്തരവിറങ്ങിയിട്ടും ഡ്യൂട്ടിക്കെത്താതെ ഡോക്ടർ

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ റേഡിയോളജി വിഭാഗത്തിലെ പ്രതിസന്ധി പരിഹരിക്കാനായി ഡോക്ടറെ നിയമിച്ച് ആരോഗ്യ വകുപ്പ് ഒക്ടോബർ 10 ന് ഉത്തരവ് ഇറക്കിയിട്ടും ഡ്യൂട്ടിക്ക് എത്താതെ ഡോക്ടർ. റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിന്റെ അംഗീകാരം നിലനിർത്തുന്നതിനും അക്കാദമിക് ആവശ്യം പരിഹരിക്കുന്നതിനും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ റേഡിയോ ഡയഗ്നോസിസ് പ്രൊഫസൽ ഡോ.ഉഷാകുമാരിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് നിയമിച്ചതായാണ് ഉത്തരവ് ഇറങ്ങിയത്. ഡോക്ടർ വരാൻ താമസിക്കുന്നത് നൂറുകണക്കിന് രോഗികളെയാണ് ബാധിക്കുന്നത്.നിലവിൽ സി.ടി സ്കാൻ ചെയ്തു കഴിഞ്ഞ് റിപ്പോർട്ടിനായി മാസങ്ങളാണ് കാത്തിരിക്കുന്നത്. വരുമാനമുളളവർ പുറത്തെ ലാബുകളിൽ പോയി പണം മുടക്കി സി.ടി. സ്കാനും, എം.ആർ.എ യും എടുക്കുമ്പോൾ നിർധന രോഗികൾ ആശുപത്രിയിലെ ഡേറ്റ് കിട്ടുന്നതും കാത്ത് കഴിയുകയാണ്. ആരോഗ്യ മന്ത്രി ഇടപെട്ട് എത്രയും വേഗം പ്രശ്ന പരിഹാരമുണ്ടാക്കണമെന്നാണ് രോഗികളും, നാട്ടുകാരും ആവശ്യപ്പെടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL