SignIn
Kerala Kaumudi Online
Thursday, 05 November 2026 6.32 AM IST

എം.എസ്.എം കോളേജിന് ബാഡ്മിന്റൺ കിരീടം


ആലപ്പുഴ: കേരള യൂണിവേഴ്സിറ്റി ഇന്റർ കോളേജേറ്റ് ഇന്റർ സോൺ ബാഡ്മിന്റൺ മത്സരത്തിൽ കായംകുളം എം.എസ്.എം കോളേജ് കിരീടം നേടി. തുടർച്ചയായി മൂന്നാം വർഷമാണ് കോളേജ് ഈ നേട്ടം നിലനിർത്തുന്നത്. ഫൈനലിൽ തിരുവനന്തപുരം ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിനെ പരാജയപ്പെടുത്തിയാണ് എം.എസ്.എം കോളേജ് വിജയം സ്വന്തമാക്കിയത്. ലൂസേഴ്സ് ഫൈനൽ മത്സരത്തിൽ നാഷണൽ കോളേജ് തിരുവനന്തപുരത്തിനെ പരാജയപ്പെടുത്തി മാർ ഇവാനിയോസ് കോളേജ് മൂന്നാം സ്ഥാനം നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL