
ആലപ്പുഴ: ഭാരതീയ വ്യാപാരി വ്യവസായി സംഘം പഴവീട് കേന്ദ്രമാക്കി പുതിയ യൂണിറ്റ് രൂപീകരിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംഘടനാ ജില്ലാ സെക്രട്ടറി സുനിൽകുമാർ ഭാസ്‌കരൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് വേണുഗോപാൽ, താലൂക്ക് ട്രഷററും യൂണിറ്റ് കൺവീനറുമായ ബി.ഉണ്ണികൃഷ്ണപിള്ള കൈതവന എന്നിവർ സംസാരിച്ചു.ബാബു സ്വാഗതവും ബി. ഉണ്ണികൃഷ്ണപിള്ള നന്ദിയും പറഞ്ഞു. ഭാരവാഹികളായി ബി.ഉണ്ണികൃഷ്ണപിള്ള കൈതവന (പ്രസിഡന്റ്), വിനയചന്ദ്രൻ (ജനറൽ സെക്രട്ടറി), സനിൽകുമാർ (ട്രഷറർ), പി.രാമചന്ദ്രൻ (വൈസ് പ്രസിഡന്റ്), മിഥുൻ എം. നായർ (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങൾ: ജിജോ കെ. ജേക്കബ്, ടി. ബാബു വിഷ്ണു, സേതു.ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |