ആലപ്പുഴ: നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഓട്ടോ ടാക്സി തൊഴിലാളികൾ പണിമുടക്കുന്നതിന്റെ ഭാഗമായി ജില്ലയിലും 11ന് അർദ്ധരാത്രി മുതൽ 12ന് അർദ്ധരാത്രി വരെ പണിമുടക്കാൻ സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കോർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു.ജില്ലാ കമ്മിറ്റി ഓഫീസിൽ കൂടിയ യോഗത്തിൽ എ.ഐ.ടി.യു.സി ജില്ലാ അസി.സെക്രട്ടറി ബീ.നസീർ അധ്യക്ഷത വഹിച്ചു. എ.കെ.ചന്ദ്രൻ, എം.എം.ഷെരീഫ്,നിസാർ കോയാപറമ്പിൽ, റെജിബ് അലി (സി.ഐ.ടി.യു) ,ആർ.മോഹനൻ (എ.ഐ.ടി.യു.സി ), ജെ.മനോജ്, അബ്ദുൾ കലാം (ബി.എം.എസ് ), മജീദ് ജലാലുദ്ദീൻ,എം എസ് കെ ഷഫീഖ് ( എസ്.ഡി.ടി.യു ) സലിം ബാബു , (ടി.യു.സി.ഐ ) എന്നിവർ യോഗത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |