
ആലപ്പുഴ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ ദീർഘകാലം സംഘടനയെ നയിച്ച ശശികുമാർ പി പണിക്കരെ അനുസ്മരിക്കുന്നതിനായി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. പ്രസാദ് അധ്യക്ഷനായി. എൻ. സദാശിവൻ നായർ, മേഴ്സി ക്കുട്ടി ജോർജ്ജ്, കെ. സോമനാഥപിള്ള, എം.വി. സോമൻ, ആർ. രവീന്ദ്രനാഥൻ നായർ, സി. ചാക്കോ,ടി.കെ.സുഭാഷ്, എം. ജോഷ്വാ, എ.പ്രഭാകരൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |