അമ്പലപ്പുഴ: വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അനുമോദിക്കുമെന്ന് പ്രസിഡന്റ് മനീഷ് എം. പുറക്കാട്, വൈസ് പ്രസിഡന്റ് സീന, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ആര്യാകൃഷ്ണൻ, വിഷ്ണുപ്രസാദ് എന്നിവർ പറഞ്ഞു. 'ഉജ്വലം' എന്ന പേരിൽ ഇന്ന് അമ്പലപ്പുഴ ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിലാണ് അനുമോദന പരിപാടി നടക്കുക. മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.ജി.സുധാകരൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷത വഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |