
അമ്പലപ്പുഴ: പുനഃസംഘടിപ്പിച്ച കേരള മോഡേൺ മെഡിസിൻ കൗൺസിൽ അംഗമായി ആലപ്പുഴ സ്വദേശി ഡോ.വിജയൻ. ടി. ജി തിരഞ്ഞെടുക്കപ്പെട്ടു. തകഴിയിൽ 'ഗായത്രി ക്ലിനിക്ക്' നടത്തിവരികയാണ്. റിട്ട.ഡെപ്യൂട്ടി കളക്ടർ പരേതനായ പി.കെ.ഗോവിന്ദന്റെയും എം.കെ.കുഞ്ഞമ്മയുടെയും പുത്രനാണ്. കെ.സി. വേണുഗോപാൽ എം.പി യോടൊപ്പം കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.റിട്ട.സിവിൽ സർജൻ ഡോ. സുനിതാകുമാരിയാണ് ഭാര്യ. കാരക്കോണം മെഡിക്കൽ കോളേജിലെ ഫൈനൽ ഇയർ എം.ബി.ബി.എസ് വിദ്യാർത്ഥി ദീപക് വിജയൻ, ഗായത്രി വിജയൻ എന്നിവർ മക്കളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |