
കുട്ടനാട് : കൈനകരി പമ്പയാറ്റിൽ നടന്ന സി. ബി. എൽ. ആറാം സീസൺ 9ാമത് മത്സരത്തിൽ കൈനകരി യു.ബി. സി. എഫ്. സി. തുഴഞ്ഞ വീയപുരം ചുണ്ടൻ ജേതാവായി. ഇഞ്ചോടിഞ്ച് നടന്ന വാശിയേറിയ മത്സരത്തിൽപള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേൽപ്പാടം ചുണ്ടനെ മൈക്രോ സെക്കന്റുകളുടെ വ്യത്യാസത്തിൽ പിന്തള്ളിയാണ് വീയപുരം ജേതാവായത്. അരോമ ബോട്ട് ക്ലബ് തുഴഞ്ഞ അരോമ ചുണ്ടന് മൂന്നാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. നെഹ്റുട്രോഫി ഫൈനലിലെ വാശി ആവർത്തിച്ച കൈനകരി നെട്ടായത്തിൽ റെക്കാഡുകൾ തിരുത്തിയാണ് യു. ബി. സി എഫ്.സിയുടെ വീയപുരം ഒന്നാമതായി ഫിനിഷ് ചെയ്തത്. ആദ്യപാദ മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തിയവരുടെ ഫൈനലിൽ നിരണം ചുണ്ടനും മൂന്നാംസ്ഥാനത്തെത്തിയവരുടെ ഫൈനലിൽ ആർപ്പൂക്കര ചുണ്ടനും ഒന്നാം സ്ഥാനം നേടി. വെപ്പ് ബി ഗ്രേഡ് വള്ളങ്ങളുടെ മത്സരത്തിൽ ചാമ്പ്യനും, ഇരുട്ടുകുത്തി വളളങ്ങളുടെ മത്സരത്തിൽ സെന്റ് ജോസഫും വിജയികളായി. കൊടിക്കുന്നിൽ സുരേഷ് എം. പി മത്സരം ഉദ്ഘാടനം ചെയ്തു. റെജി ചെറിയാൻ എം.എൽ.എ ട്രോഫി വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |