SignIn
Kerala Kaumudi Online
Sunday, 08 November 2026 4.39 AM IST

ദീപാവലി 'ചരക്ക് 'കടത്ത്. ബസിന് 10000രൂപ പിഴ

xb

ആലപ്പുഴ: അനധികൃതമായി ചരക്കുകടത്തിയ അന്തർ സംസ്ഥാന ബസിന് 10000 രൂപ പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്. ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ നോൺ എ.സി സെമി സ്ലീപ്പർ ബസിലാണ് യാത്രക്കാരുടെ ബാഗുകൾ പോലും വയ്ക്കാൻ അനുവദിക്കാതെ മുകളിലും താഴെ ലഗേജ് കംബാർട്ട്മെന്റിലും ദീപാവലി വിപണിയിലേക്കുള്ള പൂക്കൾ ഉൾപ്പടെ കടത്തിയത്. ബസിലെ യാത്രക്കാർ ട്രാൻസ്പോർട്ട് കമ്മീഷണർ സ്പർശൻ കുമാറിന് അയച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എം.ജി.മനോജിന്റെ നേതൃത്വത്തിൽ മോട്ടോർ വാഹന വകുപ്പ് ഹരിപ്പാട് നഗരത്തിൽ ബസ് തടഞ്ഞുനിറുത്തി പരിശോധിച്ചപ്പോൾ പരിധിയിൽ കവിഞ്ഞ നിലയിൽ ചരക്ക് കണ്ടെത്തി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സിജു, എ.എം.വി.ഐമാരായ സുനിൽകുമാർ, പ്രവീൺ രാജ്, സുജിത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

വെള്ളിയാഴ്ച്ച വൈകിട്ട് 5മണിക്കാണ് എ വൺ ട്രാവൽസിന്റെ സെമി സ്ലീപ്പർ ബസ് ബംഗളൂരുവിൽ നിന്ന് യാത്ര തിരിച്ചത്. ഇന്നലെ രാവിലെ 7ന് വാഹനം തിരുവനന്തപുരത്ത് എത്തേണ്ടിയിരുന്നതാണ്. ബസ് തമിഴ്നാട് എത്തിയപ്പോഴേക്കും പരിധിക്കപ്പുറം ചരക്ക് വാഹനത്തിൽ കയറ്റിയതായി യാത്രക്കാർ പറഞ്ഞു. പാലക്കാട് മുതൽ വിവിധ സ്ഥലങ്ങളിലായി നിറുത്തി ലോഡ് ഇറക്കിയാണ് ബസ് യാത്ര തുടർന്നത്. രാവിലെ ചേർത്തലയിലെത്തിയ ബസിൽ നിന്ന് ലോഡ് ഇറക്കാനോ, ഏറ്റെടുക്കാനോ ആരും എത്താതിരുന്നതിനെ തുടർന്ന് ഒരു മണിക്കൂറോളം പിടിച്ചിട്ടു. ഇതോടെയാണ് യാത്രക്കാർ ഓൺലൈനായി ട്രാൻസ്പോർട്ട് കമ്മീഷണർക്ക് പരാതി അയച്ചത്. സാധാരണ പന്ത്രണ്ട് മുതൽ പതിനാല് മണിക്കൂർ വരെയാണ് ബംഗളൂരു - തിരുവനന്തപുരം യാത്രയ്ക്ക് വേണ്ടത്. ഇന്നലെ 24 മണിക്കൂറെടുത്താണ് ബസ് തലസ്ഥാനനഗരിയിലെത്തിയത്.

ടിക്കറ്റിലും കൊള്ള

സാധാരണ നിരക്ക്

1500- 20000

ഇന്നലെ

2500-4000

സീസണിൽ പതിവ്

 ഉത്സവ സീസണുകളിൽ യാത്രാ സ‌ർവീസ് മറയാക്കി ജി.എസ്.ടി വെട്ടിച്ച് ഇത്തരത്തിൽ വൻ ചരക്ക് കടത്താണ് നടന്നുവരുന്നത്
 ദീപാവലി സീസണായതിനാൽ ഓരോ സീറ്റിനും അമിത നിരക്ക് ഈടാക്കിയാണ് ഇന്നലെ ബസ് സർവീസ് നടത്തിയതെന്ന് യാത്രക്കാർ

ലഗേജുകൾ വയ്ക്കാനുള്ള കംബാർട്ട്മെന്റ് ഉപയോഗിക്കാനാവില്ലെന്നും ബാഗുകൾ സീറ്റിന് താഴെ വയ്ക്കണമെന്നുമാണ് ജീവനക്കാർ നൽകിയ നിർദ്ദേശം

 വിവിധ സ്ഥലങ്ങളിൽ നിറുത്തി പൂവുൾപ്പെടെയുള്ള സാധനങ്ങൾ ഇറക്കി വന്നതിനാൽ ബസ് വളരെയേറെ വൈകിയാണ് എത്തിയത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL