SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.00 AM IST

സെൻസസ് 2027: വിവരങ്ങൾ സ്വയം രേഖപ്പെടുത്താം, ഓൺലൈൻ സൗകര്യം ജൂൺ 16 മുതൽ

d

കൊച്ചി: സെൻസസ് 2027ന്റെ ഭാഗമായി പൊതുജനങ്ങൾക്ക് വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്താൻ (സെൽഫ് എന്യൂമറേഷൻ) ജൂൺ 16 മുതൽ 30 വരെ അവസരം. സെൻസസ് ഉദ്യോഗസ്ഥർ വീടുകളിലെത്തുന്നതിന് മുൻപ് കുടുംബവിവരങ്ങൾ ഓൺലൈൻ പോർട്ടൽ വഴി നേരിട്ട് സമർപ്പിക്കാം. 15-20 മിനിറ്റിനുള്ളിൽ ഈ പ്രക്രിയ പൂർത്തിയാക്കാം. സർക്കാർ ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് പ്രിൻസിപ്പൽ സെൻസസ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.

നടപടികളിങ്ങനെ;

https://se.census.gov.in പോർട്ടൽ സന്ദർശിച്ച് സംസ്ഥാനം തിരഞ്ഞെടുത്ത ശേഷം കുടുംബനാഥന്റെ പേരും മൊബൈൽ നമ്പറും നൽകി രജിസ്റ്റർ ചെയ്യണം

ഒരു മൊബൈൽ നമ്പർ ഒരു കുടുംബത്തിന് മാത്രം

ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുത്ത് ഒ.ടി.പി വഴി വെരിഫിക്കേഷൻ പൂർത്തിയാക്കാം
ഒരിക്കൽ തിരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാനാവില്ല

പോർട്ടലിലെ മാപ്പിൽ വീടിന്റെ സ്ഥാനം റെഡ് മാർക്കർ ഉപയോഗിച്ച് അടയാളപ്പെടുത്തണം

ചോദ്യങ്ങൾക്ക് മറുപടി നൽകി വിവരങ്ങൾ പരിശോധിച്ച ശേഷം ഫൈനൽ സബ്മിറ്റ്

വിജയകരമായാൽ 'എച്ച്' എന്ന് തുടങ്ങുന്ന 11 അക്ക സെൽഫ് എന്യൂമറേഷൻ ഐഡി (എസ്.ഇ.ഐ.ഡി) ലഭിക്കും

സെൻസസ് ഉദ്യോഗസ്ഥർ വീട് സന്ദർശിക്കുമ്പോൾ ഈ ഐഡി കൈമാറിയാൽ വിവരങ്ങൾ ഡിജിറ്റലായി സ്ഥിരീകരിക്കും

ജൂൺ 30നകം വിവരങ്ങൾ സമർപ്പിക്കാത്തവരുടെ വിവരങ്ങളാണ് ഉദ്യോഗസ്ഥർ നേരിട്ട് ശേഖരിക്കുക

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, ONLINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL