
മൂവാറ്റുപുഴ: സീനിയർ സൂപ്രണ്ടായ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ നിന്നും വിരമിച്ച എ .ടി .രാജീവ് തന്റെ ആദ്യ പെൻഷൻ തുകയായ 55625/- രൂപ മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന നൽകി. മൂവാറ്റുപുഴ ജില്ല ട്രഷറി ഓഫീസിൽ നടന്ന ചടങ്ങിൽ തുകയുടെ ചെക്ക് അസിസ്റ്റന്റ് ട്രഷറി ഓഫീസർമാരായ പി.വി. നൈജി, ആശ അരവിന്ദ് എന്നിവർക്ക് കൈമാറി. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മൂവാറ്റുപുഴ നോർത്ത് യൂണിറ്റ് അംഗമാണ് എ.ടി. രാജീവ്. ചടങ്ങിൽ വി.ആർ.എ പബ്ലിക് ലൈബ്രറി പ്രസിഡന്റ് കെ.ആർ. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ടി.എം.സജീവ്, പി.എം.ഇസ്മായിൽ എന്നിവർ സംസാരിച്ചു. .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |