
കോതമംഗലം : കുറുമറ്റം ശ്രീകോട്ടേക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി ഉത്രാട സദ്യയും മികച്ച കർഷകരെയും യുവ സംരംഭകരെയും ആദരിച്ചു. അഡ്വ. ഡീൻ കുര്യാക്കോസ് എം പി യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സന്തോഷ് പത്മനാഭൻ അദ്ധ്യക്ഷനായി. ക്ഷേത്രം മേൽശാന്തി രാജൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. ആന്റണി ജോൺ എം എൽ എ മികച്ച കർഷകരെയും യുവ സംരംഭകരെയും ആദരിച്ചു. പിണ്ടിമന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു മുഖ്യ പ്രഭാഷണം നടത്തി. കമ്മിറ്റി അംഗങ്ങളായ രാജീവൻ. ടി.കെ., ദിവാകരൻ.പി.ആർ., അയ്യപ്പൻ എം.എസ്., സതീഷ്. ഐ.പി., മനീഷ് കെ.കെ. തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |