
കൊച്ചി : ഐ.എസ്.എൽ പുതിയ സീസണിലെ താരങ്ങൾക്കൊപ്പം ലൈൻ അപ്പായി ഇറങ്ങിയശേഷം കൊച്ചി ലുലു മാളിൽ എത്തിയ വെള്ളാർമല, മുണ്ടക്കൈ, മേപ്പാടി സ്കൂളുകളിലെ 37 കുട്ടികളെ ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി. സ്വരാജിന്റെ നേതൃത്വത്തിൽ ഉപഹാരങ്ങൾ നൽകി സ്വീകരിച്ചു. വിശിഷ്ടാതിഥികളായ കുട്ടികൾ മാളിലെ എല്ലായിടങ്ങളും കൺനിറയെ കണ്ടു. കേരളത്തിലെ ഏറ്റവും മികച്ച ഇൻഡോർ ഗെയിമിംഗ് കേന്ദ്രമായ ഫൺടൂറയിലെ അത്യാധുനിക റൈഡുകളിലും ഗെയിമിംഗ് സെക്ഷനുകളിലും മണിക്കൂറുകളോളം ചെലവിട്ടു.
രക്ഷിതാക്കൾക്കൊപ്പം ഷോപ്പിംഗിലും കുട്ടികൾ ഭാഗമായി. വലിയ പ്രതിസന്ധിയിൽ നിന്ന് മികച്ച ജീവിതത്തിലേക്കുള്ള യാത്രയ്ക്ക് മുണ്ടക്കൈയിലെ കുട്ടികൾക്ക് കരുത്തുപകരുന്നതാണ് ലുലുവിലെ സന്ദർശനമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് നന്ദി അറിയിക്കുന്നുവെന്നും എം.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. സക്കീർ ഹുസൈൻ പറഞ്ഞു. മാളിന്റെ പ്രവേശന കവാടത്തിൽ ഒരുക്കിയ കൂറ്റൻ പൂക്കളത്തിന് മുന്നിൽ നിന്ന് ഫോട്ടോയും എടുത്ത ശേഷമാണ് കുട്ടികൾ വയനാട്ടിലേക്ക് മടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |