
കൊച്ചി: നെട്ടൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഉദ്ഘാടനം മരട് നഗരസഭാ ചെയർമാൻ ആന്റണി ആശാൻ പറമ്പിൽ നിർവഹിച്ചു. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ റിനി തോമസ്, റിയാസ് കെ. മുഹമ്മദ്, ബിനോയ് ജോസഫ്, ശോഭ ചന്ദ്രൻ, കൗൺസിലർമാരായ ബെൻഷാദ് നടുവില വീട് ,ചന്ദ്രകലാധരൻ, തോമസ് ലെജു മെഡിക്കൽ ഓഫീസർ ശ്രീകുമാരി എന്നിവർ പങ്കെടുത്തു. ഇനി മുതൽ ഡോക്ടർ കൺസൾട്ടേഷന് ഓൺലൈൻ ബുക്കിംഗ് നടപ്പാവും. ഇതോടെ വിവിധ പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ പോകുന്നവർക്ക് ചികിത്സാ രേഖകൾ കൊണ്ടുനടക്കേണ്ടതില്ല. പരിശോധനകൾ ആവർത്തിച്ച് ചെയേണ്ടിയും വരില്ല. വിവരങ്ങൾക്ക്: https://ehealth.kerala.gov.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |